24 November 2024, Sunday
KSFE Galaxy Chits Banner 2

ആദിപുരുഷന്‍ തിയേറ്ററുകളില്‍; ഹനുമാന് സീറ്റൊഴിച്ചിട്ടും ഹിറ്റ്മേക്കിങ്

web desk
June 16, 2023 8:52 am

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് സിനിമ ഇന്ന് തിയറ്ററുകളില്‍. ഹനുമാന്‍ സിനിമയ്ക്കെത്തുമെന്ന സങ്കല്പവുമായി സീറ്റൊഴിച്ചിട്ട് തിയേറ്റര്‍ ഉടമകളും. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്താണ് പ്രദർശനത്തിന് എത്തിക്കുന്നത്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.

ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള തുണി സീറ്റിൽ വിരിച്ചിരിക്കുന്ന തിയേറ്ററിലെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

എല്ലാ തിയേറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വി​ഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നും പറയുന്നു. ഇതിനോടടകം ചിത്രത്തിന്റെ 4.7 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ഭക്തിയും വിശ്വാസവും പ്രചരിപ്പിച്ച് ഉത്തരേന്ത്യയിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്സിലും വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ദക്ഷിണേന്ത്യയിലും സമാനനീക്കമാണ് നടത്തുന്നത്. കേരളത്തില്‍ 11 മണിക്കാണ് ആദ്യ ഷോ.

റിലീസിന് മുൻപ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ. 500 കോടി നിർമ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതായാണ് റിപ്പോർട്ട്. തെന്നിന്ത്യയിൽ നിന്നുമാത്രം തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി.

ആദിപുരുഷ് നേരത്തെ 2023 ജനുവരിയിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ചിത്രത്തിന്റെ ആദ്യ ടീസറിനെ പ്രേക്ഷകർ വിമർശിച്ചതിനെത്തുടർന്ന് അത് വൈകുകയായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രത്തിന്റെ ചില ഭാഗങ്ങൾ നിർമ്മാതാക്കൾ വീണ്ടും ചിത്രീകരിച്ചാണ് തിയേറ്ററുകളിലെത്തിക്കുന്നത്. അതിനിടെ ചിത്രം നേപ്പാളില്‍ വിവാദമായിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് നിലപാട്. സംഭാഷണങ്ങള്‍ മാറ്റണമെന്നാണ് ആവശ്യം. 

 

Eng­lish Sam­mury: seat is ready for hanu­man to watch adipu­rush adipu­rush movie

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.