12 December 2025, Friday

Related news

November 2, 2025
October 20, 2025
October 16, 2025
August 21, 2025
August 17, 2025
August 5, 2025
July 31, 2025
July 30, 2025
July 30, 2025
July 28, 2025

ആദിത്യ എൽ1 തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കുന്നുണ്ട്: ഐഎസ‍്‍ആര്‍ഒ മേധാവി

Janayugom Webdesk
കൊല്‍ക്കത്ത
April 22, 2024 7:46 pm

ആദിത്യ എൽ1 ദൗത്യം വിജയകരമായി തുടരുകയാണെന്നും സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി കെെമാറുന്നുണ്ടെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. യുവി മാഗ്നറ്റിക് ചാർജുകള്‍, കൊറോണ ഗ്രാഫ്, എക്സ്-റേ എന്നിവയുടെ നിരീക്ഷണം തുടങ്ങിയവയ്ക്കായി ബഹിരാകാശ പേടകത്തിന്റെ ഉപകരണങ്ങൾ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി കൂട്ടിച്ചേര്‍ത്തു. പേടകം ശേഖരിച്ച വിവരങ്ങളുടെ വിശകലന ഫലങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സോമനാഥ് പറഞ്ഞു. 

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ആദിത്യ എല്‍1 ലൂടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ആദ്യത്തേതും ഭൂമിക്ക് ഏറ്റവും അടുത്തുള്ളതുമാണ് ലഗ്രാഞ്ച് ഒന്ന്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 

ഭൂമിയുടെയും സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ‑1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.

Eng­lish Summary:Aditya L1 con­tin­ues to pro­vide infor­ma­tion: ISRO chief

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.