18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024
April 22, 2024
March 22, 2024

ആദിത്യ എൽ1ഭൂമിയുടെ ആകർഷണവലയം വിട്ടു

Janayugom Webdesk
ബം​ഗളൂരു
September 30, 2023 9:49 pm

ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എൽ1 ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു വിട്ടതായി ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് 9.2 കിലോമീറ്റർ ദൂരമാണ് ആദിത്യ നിലവില്‍ യാത്ര ചെയ്യുന്നത്. സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ പേടകം.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ്.ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും. 

ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലക്ഷ്യസ്ഥാനത്ത് എത്തും. ഭൂമിയുടെ ആകർഷണവലയം ഭേ​ദിക്കുന്ന ഐഎസ്ആർഒയുടെ രണ്ടാമത്തെ പേടകമാണ് ആദിത്യ. ചൊവ്വാ ദൗത്യനായി അയച്ച മാർസ് ഓർബിറ്റർ മിഷനായിരുന്നു ആദ്യത്തേത്. 

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യയെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തിയിരുന്നു. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിക്കുകയും ചെയ്തു. 

മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം,സൗരവാതങ്ങള്‍, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Eng­lish Summary:Aditya L1 left Earth­’s grav­i­ta­tion­al field

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.