23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 28, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024

ആദിത്യനാഥ് ഡൽഹിയിൽ പരസ്യങ്ങൾക്കായി ചെലവഴിക്കുന്നത് 2000 കോടി: കെജ്‍രിവാള്‍

Janayugom Webdesk
ന്യൂഡൽഹി
December 27, 2021 8:48 am

ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഡൽഹിയിൽ പരസ്യങ്ങൾക്കായി 2000 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാള്‍. ആദിത്യനാഥ് ചെലവഴിക്കുന്ന തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ് രിവാൾ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

അമിത്ഷായുടെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്‍രിവാള്‍ ‘ഡൽഹി സർക്കാർ 70 കോടി രൂപയാണ് പരസ്യങ്ങൾക്കായി ഒരു വർഷം ചെലവഴിക്കുന്നത്. തലസ്ഥാന നഗരിയില്‍ മാത്രം ഒരു വർഷം പരസ്യങ്ങൾക്കായി 2000 കോടി രൂപ വരെ ചെലവഴിക്കുന്ന ആദിത്യനാഥുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ കുറവാണ്. ഡൽഹി നിറയെ ബിജെപി നേതാക്കളുടെ പരസ്യബോര്‍ഡുകളാണ്.

എല്ലാ ദിവസവും ഡൽഹിയിലെ ദിനപ്പത്രങ്ങളിൽ ആദിത്യനാഥിന്റെയും മോഡിയുടേയും പരസ്യങ്ങൾ വരാറുണ്ട്. യുപി മുഖ്യമന്ത്രി എന്തിനാണ് ഡൽഹിയിൽ ഇത്രത്തോളം പരസ്യം നൽകുന്നതെന്നും കെജ്‍രിവാള്‍ ചോദിച്ചു. തലസ്ഥാനത്ത് ആകെ ഡൽഹി സർക്കാരിന്റെ 108 പരസ്യബോർഡുകളാണ് ഉള്ളത് എന്നും ആദിത്യനാഥിന്റെയും മോഡിയുടെയും പബ്ലിസിറ്റി വർക്കുകൾക്കായി 850 ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത് എന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 

ENGLISH SUMMARY:Adityanath spends Rs 2,000 crore on adver­tise­ments in Del­hi: Kejriwal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.