22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

പാര്‍ട്ടിയില്‍ ചേരാനെത്തിയ ആദിവാസി സ്ത്രീകളെ സാഷ്ടാംഗം നമസ്കരിപ്പിച്ചു; വനിതാ വിഭാഗം പ്രസിഡന്റിനെ ടിഎംസി നീക്കി

Janayugom Webdesk
കൊൽക്കത്ത
April 10, 2023 12:59 pm

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനെത്തിയ ആദിവാസി സ്ത്രീകളെക്കൊണ്ട് സാഷ്ടാംഗം നമസ്കരിപ്പിച്ചുകൊണ്ടുതന്നെ പാര്‍ട്ടി ഓഫീസിലെത്താന്‍ ഇവരോട് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് മൂവരും. സംഭവം വിവാദമായതിനുപിന്നാലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ വനിതാ വിഭാഗം പ്രസിഡന്റ് പ്രദീപ്ത ചക്രവർത്തിയെ ടിഎംസി മാറ്റി. പകരം ആദിവാസി നേതാവ് സ്നേഹലത ഹെംബ്രോമിനെ ദക്ഷിണ ദിനാജ്പൂർ ജില്ലാ വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചതായി പാർട്ടി അധികൃതർ അറിയിച്ചു.

ആദിവാസികളുടെയും സ്ത്രീകളുടെയും അന്തസ്സിനു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നതെന്നും അവരുടെ മാനം കെടുത്തുന്ന നടപടികളോട് ശക്തമായി വിയോജിക്കുന്നുവെന്നും ടിഎംസി വക്താവ് കുനാൽ ഘോഷ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം ഉയർന്നു. തൃണമൂൽ കോൺഗ്രസ് മുഴുവൻ ആദിവാസി സമൂഹത്തെയും സ്ത്രീകളെയും അപമാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു.

Eng­lish Sum­ma­ry: Adi­vasi women who came to join the par­ty pros­trat­ed; TMC removed wom­en’s wing president

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.