23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

പൊതുമരാമത്ത് വകുപ്പില്‍ 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി; നേട്ടം ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം

Janayugom Webdesk
തിരുവനന്തപുരം
May 15, 2023 8:21 pm

സംസ്ഥാനത്ത് 2023–24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട 83 പ്രവൃത്തികള്‍ക്ക് 45 ദിവസത്തിനകം ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന് ചരിത്ര നേട്ടം. റോഡ്, പാലം വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഭരണാനുമതി ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
82 റോഡ് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ നിരത്ത് വിഭാഗത്തിനു കീഴില്‍ വരുന്നതാണ്. പാലം വിഭാഗത്തിന് കീഴില്‍ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കും അനുമതി നല്‍കി. അതോടൊപ്പം 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികള്‍ക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. 198.69 കോടി രൂപയുടെ 26 പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ പരിശോധനക്കും കൈമാറി. 20 റോഡ് പ്രവൃത്തിയും ആറ് പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്.
സംസ്ഥാനത്ത് പൊതുമരാമത്ത് പദ്ധതികള്‍ക്ക് പ്രവൃത്തി കലണ്ടര്‍ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച അന്വേഷണം ആവശ്യമില്ലാത്ത 20 ശതമാനം വിഹിതമുള്ള പ്രവൃത്തികള്‍ക്ക് ജൂണിനകം ഭരണാനുമതി ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ പരിശോധിച്ചാണ് 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നത്. ഒരു വര്‍ഷം പ്രഖ്യാപിക്കുന്ന, സ്ഥലം ഏറ്റെടുക്കലും അന്വേഷണവും ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ആ വര്‍ഷം തന്നെ ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

സാങ്കേതിക അനുമതിക്കും ടൈം ലൈന്‍: മന്ത്രി
ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ക്ക് നിശ്ചിത സമയത്തിനകം തന്നെ സാങ്കേതിക അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ ഉള്ള നിരത്ത് വിഭാഗത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കൃത്യമായി പ്രവൃത്തികള്‍ ആരംഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

eng­lish summary;Administrative approval for 83 works in Pub­lic Works Department

you may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.