22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
March 31, 2024
March 6, 2024
January 15, 2024
December 7, 2023
September 16, 2023
August 26, 2023
August 25, 2023
August 18, 2023
May 17, 2023

അടൂര്‍ അപകടം: കാര്‍ ലോറിയിലേക്ക് മനപൂര്‍വം ഇടിച്ചുകയറ്റിയതെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
അടൂർ
March 31, 2024 9:52 am

പത്തനംത്തിട്ട അടൂരിലെ പട്ടാഴിമുക്ക് അപകടത്തില്‍ കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം എന്ന് ശരിവെക്കും വിധം ആര്‍ടിഒ എന്‍ഫോഴ്‌സുമെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അപകടത്തിലായ കാര്‍ തെറ്റായ ദിശയില്‍ നിന്നുമാണ് ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടിയത്. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.

Eng­lish Summary:Adoor acci­dent: Report that the car was delib­er­ate­ly rammed into the lorry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.