
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും ശബരിമല സ്വർണ കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പണ്ടേ അടുപ്പത്തിലാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ പേരിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇതിന് അടൂർ പ്രകാശിന്റെ സഹായവും ഉണ്ടായിരുന്നു. അടൂർ പ്രകാശിനെ സദ്യ ഉദ്ഘാടനം ചെയ്യാൻ പോറ്റി ശബരിമലയിലെത്തിച്ചു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ മറവിൽ ഭക്തരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും അടൂർ പ്രകാശുമായി സംസ്ഥാനയത്തിന് പുറത്തുവച്ചും ഇടപാട് നടത്തിയതിന് തെളിവ് മുൻപ് പുറത്ത് വന്നിരുന്നു. ബംഗളൂരുവിൽ വച്ച് അടൂര്‍ പ്രകാശിന് സമ്മാനപ്പൊതിയും പ്രത്യേകം കവറും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നൽകുന്ന ചിത്രമാണ് നേരത്തെ പുറത്തുവന്നത്. തനിക്ക് പോറ്റിയുമായി ബന്ധമില്ലെന്നും നാട്ടുകാരനെന്ന പരിചയമാണുള്ളതെന്നുമുള്ള അടൂർ പ്രകാശിന്റെ വാദം പൊളിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.