7 February 2026, Saturday

Related news

February 7, 2026
February 7, 2026
January 30, 2026
January 28, 2026
January 23, 2026
December 31, 2025
December 10, 2025
December 9, 2025
November 30, 2025
November 30, 2025

ശബരിമല സ്വർണ കൊള്ള കേസിൽ അടൂർ പ്രകാശ് എംപി എസ്ഐടി കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
February 7, 2026 11:29 am

ശബരിമല സ്വർണ കൊള്ള കേസിൽ അടൂർ പ്രകാശ് എംപി എസ്ഐടി കസ്റ്റഡിയിൽ. ചോദ്യം ചെയ്യൽ തുടരുന്നു. സ്വർണ കൊള്ള കേസിലെ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് എസ്ഐടി നീക്കം. സ്വർണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായും സ്വർണം വാങ്ങിയവരുമായും അടുത്ത ബന്ധമുള്ള ആളാണ് അടൂർ പ്രകാശ് എന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ എസ്ഐടി ക്ക് ലഭിച്ചിരുന്നു. 

ശബരിമലയിലെ സ്വർണം മോഷണം നടത്തിയവരും വാങ്ങിയവരും വിറ്റവരും ഉൾപ്പെടെയുള്ള പ്രതികളുമായി സംസ്ഥാനത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചും ഒത്തുചേരുകയും കൂടിക്കാഴ്ച നടത്തുകയും പാരിതോഷികങ്ങളും മറ്റും സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണ്ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് അടൂർ പ്രകാശിനെ എസ്ഐടി ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.