
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉയർത്തിയ മുഖ്യമന്ത്രിക്കൊപ്പമുള്ള ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രം എഐ ആണെന്നും വസ്തുത വൈകാതെ പുറത്തുവരുമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പോറ്റിയുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ക്ക് മറുപടിയില്ല. ആരാണ് പോറ്റിക്ക് അപ്പോയിന്‍മെന്റ് നല്‍കിയത്.
അടൂർ പ്രകാശ് എംപിയുടെയും ആന്റോ ആന്റണി എംപിയുടെയും സാന്നിധ്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കേസിലെ മറ്റൊരു പ്രതിയായ സ്വർണ്ണ വ്യാപാരി ഗോവര്‍ധനൊപ്പവും പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഇവർ സോണിയാ ഗാന്ധിക്ക് സമ്മാനങ്ങൾ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്തിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് അടൂര്‍ പ്രകാശ് മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഉന്നയിച്ച ഫോട്ടോകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.