പേരൂർക്കട ദത്ത് വിവാദത്തിൽ ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്. ആന്ധ്രയിൽ നിന്നും കേരളത്തിൽ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്നാണ് പരിശോധന ഫലത്തിലൂടെ വ്യക്തമാകുന്നത്. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡിഎൻഎയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. പരിശോധന ഫലം സിഡബ്ല്യുസിയ്ക്ക് കൈമാറി.
കുഞ്ഞിനെ കിട്ടുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാൻ ഇനിയും നിയമ നടപടികളുണ്ട്. എത്രയും വേഗം കുഞ്ഞിനെ കൈയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ പറഞ്ഞു.
ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ ലഭിക്കുന്നത്. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും. കുറ്റവാളികളെ ശിക്ഷിക്കും വരെ പോരാട്ടം തുടരും. എന്നാൽ സമരം എങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അച്ഛൻ അജിത്തും പ്രതികരിച്ചു.
english summary; Adoption controversy; DNA result is positive
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.