ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട തന്റെ നോവൽ ‘ആടുജീവിതം’ എഴുതിയത് അതിലെ കേന്ദ്രകഥാപാത്രമായ നജീബിന്റെ ജീവിതം പറയുക എന്ന ലക്ഷ്യത്തോടെയല്ലായിരുന്നുവെന്ന് നോവലിസ്റ്റ് ബെന്യാമിൻ. എഴുത്തുകാരുടെ രചനാനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാനായി സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ആശയസംവാദ പരിപാടിയായ ‘എന്റെ രചനാലോകങ്ങളി’ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥാപാത്രങ്ങൾ സാങ്കല്പികമോ യഥാർത്ഥ ജീവിതത്തിലുള്ളതോ ആകട്ടെ, ഒരു സന്ദേശമാണ് അവരിലൂടെ എഴുത്തുകാർ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏതു കഷ്ടപ്പാടിനപ്പുറത്തും പ്രതീക്ഷയുടെ,സന്തോഷത്തിന്റെ ഒരു ജീവിതമുണ്ടെന്നു പറയാനാണ് നജീബ് എന്ന കഥാപാത്രത്തെ ഉപയോഗപ്പെടുത്തിയത്. ചില ആശയങ്ങളും സങ്കല്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പറയലാണ് സാഹിത്യരചന. അതിനുള്ള ഉപകരണങ്ങളാണ് ഓരോ കഥാപാത്രങ്ങളും. ഡോ. ഷംഷാദ് ഹുസൈൻ കെ ടി അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.