10 December 2025, Wednesday

Related news

December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 1, 2025
November 27, 2025
November 26, 2025
November 25, 2025
November 24, 2025
November 24, 2025

അഡ്വ വി കെ സന്തോഷ് കുമാർ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

Janayugom Webdesk
വൈക്കം
August 10, 2025 6:28 pm

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി ആയി അഡ്വ വി കെ സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി വൈക്കത്ത് നടന്നു വന്ന ജില്ലാ സമ്മേളനം ഏക കണ്ഠമായി ആണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. എ ഐ ടീ യു സി ജില്ലാ സെക്രട്ടറി പദവിയിൽ നിന്നുമാണ് വി കെ സന്തോഷ് കുമാർ പാർട്ടി ജില്ലാ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഏറെക്കാലം പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ആയും, പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആയും ഉള്ള പ്രവർത്തന പരിചയം പുതിയ പദവിയിൽ അദ്ദേഹത്തിന് മുതൽക്കൂട്ട് ആവും.

1978 ൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈ സ്കൂളിൽ എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി ആയിട്ടാണ് അഡ്വ വി കെ സന്തോഷ്കുമാർ സംഘടന പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് എ ഐ എസ് എഫിൻ്റെ ജില്ലാ സെക്രട്ടറി ആയി അദ്ദേഹം. നിരവധിയായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിനായി. സമര പരമ്പരകളിൽ പോലിസ് മർദനം അടക്കം ഏൽക്കേണ്ടി വന്നു. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തി അക്കാലത്ത് എ ഐ വൈ എഫ് നടത്തിയ സമരത്തിൽ മുന്നണി പോരാളി ആയിരുന്നു അദ്ദേഹം. ജില്ലയിലെ യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച അദ്ദേഹം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. 

നന്നേ ചെറുപ്പത്തിൽ തന്നെ പാർട്ടി സംഘടന രംഗത്തേക്കും അദ്ദേഹം കടന്നു വന്നു. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളും കടുത്തുരുത്തി പഞ്ചായത്തിലെ ചില പഞ്ചായത്തുകളും ഉൾപ്പെടെയുള്ള പാർട്ടി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ അസിസ്റ്റൻ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചു. 14 വർഷക്കാലം സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് 10 വർഷക്കാലം പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചു. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആണ്.

ട്രേഡ് യൂണിയൻ രംഗത്ത് നിറസാന്നിധ്യം ആണ് അദ്ദേഹം. നിലവിൽ എ ഐ ടീ യൂ സി ജില്ലാ സെക്രട്ടറിയും എ ഐ ടീ യു സി ദേശീയ കൗൺസിൽ അംഗവും ആണ്. മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, മീനച്ചിൽ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് , സപ്ലൈകോ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ്, ചുമട്ടു തൊഴിലാളി യൂണിയൻ, നിർമാണ തൊഴിലാളി യൂണിയൻ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി ആണ്. മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന് സംസ്ഥാന ഭാരവാഹിയും കൂടിയാണ്. നിലവിൽ സംസ്ഥാന മിനിമം വേജ്
ബോർഡ് അഡ്വൈസറി മെമ്പർ കൂടിയാണ്. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം പൂർത്തിയാക്കിയത്. പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിരുന്ന വി എസ് കുട്ടപ്പൻ്റെയും ടീ കെ പൊന്നമ്മയുടെയും മകൻ ആണ്. ഭാര്യ: ശ്രീദേവി. മക്കൾ: വിദ്യാർത്ഥികൾ ആയ ജീവൻ, ജീവ

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.