23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 18, 2024
July 1, 2024
May 21, 2024
May 19, 2024
February 22, 2024
January 30, 2024
January 21, 2024
January 21, 2024
November 21, 2023
November 16, 2023

സാഹസിക ടൂറിസം മേഖല; മാനദണ്ഡങ്ങൾ കടുപ്പിച്ച് 
കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകൻ
ആലപ്പുഴ
January 21, 2024 12:27 pm

സാഹസിക ടൂറിസം മേഖല നടത്തിപ്പ് സംബന്ധിച്ച് മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ഇത് നടപ്പാക്കിയാൽ സാഹസിക ടൂറിസം മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള അപകടകരമായ കായിക വിനോദങ്ങളെല്ലാം പിൻവലിക്കാൻ സംസ്ഥാനം നിർബന്ധിതരാകും. ഇപ്പോൾ തുടരുന്ന സാഹസിക വിനോദങ്ങൾക്കും ഭാവി പദ്ധതികൾക്കും ഇത് തടസമാകും.
കേരളത്തെ സംബന്ധിച്ചെടുത്തോളം സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിലാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ മാനന്ദവാടി, കോഴിക്കോട്, വാഗമൺ, വർക്കല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത് ഹിറ്റായി മാറി കഴിഞ്ഞു. വൻതോതിൽ വരുമാന വർധനവും ടൂറിസം വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സാഹസിക ടൂറിസം നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ അപകടങ്ങൾ വർധിക്കുന്നതായാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽപ്പെടുന്നവർക്കുള്ള ഇൻഷ്വറൻസ് ലഭ്യമാകാത്തതും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. ഉത്തർപ്രദേശിൽ സമീപകാലത്ത് മൂന്നുപേർ പാരാഗ്ലൈഡിംഗിനിടെ മരണപ്പെട്ടിരുന്നു. ആളപായമുണ്ടായില്ലെങ്കിലും കേരളത്തിലെ വർക്കലയിലും അടുത്തിടെ അപകടമുണ്ടായിരുന്നു.

അപകട സാധ്യതയുള്ള സാഹസിക കായിക വിനോദങ്ങളിലേർപ്പെടുന്നവർക്ക് ഇൻഷ്വറൻസ് കമ്പനികൾ പരിരക്ഷ നൽകാനും തയ്യാറാകുന്നില്ലെന്ന സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തിൽ സാഹസിക കായിക വിനോദത്തിന്റെ പ്രവർത്തനഘടന, ഇൻഷ്വറൻസ്, രജിസ്ട്രേഷൻ തുടങ്ങിയവയ്ക്കായുള്ള പ്രത്യേക ചട്ടങ്ങളാകും കേന്ദ്രം അവതരിപ്പിക്കുക. ദീർഘമായ തീരദേശം, മലമ്പ്രദേശങ്ങൾ, കുന്നുകൾ, നദികൾ, ഉൾനാടൻ ജലാശയങ്ങൾ എന്നിവയുള്ള കേരളത്തിൽ സാഹസിക ടൂറിസവും വിനോദങ്ങൾക്കും വൻ സാധ്യതകളാണ് മുന്നിലുള്ളത്.
വിനോദസഞ്ചാരികൾക്കായി നാല് രാജ്യാന്തര സാഹസിക കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് കേരളം. സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായുള്ള രജിസ്ട്രേഷൻ 2018ൽ കേരളം നേടിയിരുന്നു. 

പുതുതായി നിലവിൽ വരുന്ന സാഹസിക പ്രവർത്തനങ്ങളെ ചട്ടത്തിൽ ഉൾക്കൊള്ളിച്ച് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് പ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് നടക്കുന്നത്. എന്നിട്ടും കേന്ദ്രം നിർബന്ധം പിടിച്ചാൽ ഇവയെല്ലാം പരിമിതപ്പെടുത്തേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നു. 

Eng­lish Sum­ma­ry: Adven­ture tourism sec­tor; The Cen­tral Govt has tight­ened the norms

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.