
അപ്ഡേറ്റ് ടാബിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകൾക്കും ചാനലുകൾക്കുമായുള്ള പ്രത്യേക ടാബാണ് അപ്ഡേറ്റ്സ്. ദിവസവും 150 കോടി പേർ ഈ ടാബ് സന്ദർശിക്കുന്നുവെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. ഉപഭോക്താവിന്റെ സ്വകാര്യതയെ യാതൊരു തരത്തിലും ഹനിക്കാതെ അപ്ഡേറ്റ്സ് ടാബിൽ പരസ്യ, സബ്ക്രിപ്ഷൻ ഓപ്ഷനുകൾ കൊണ്ടുവരികയാണ് വാട്സാപ്പ്.
പ്രിയപ്പെട്ട ചാനലുകൾ പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തിൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ട് ആ ചാനലുകളിലെ എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കും. പ്രമോട്ടഡ് ചാനൽസ് ഫീച്ചറുകളിലൂടെ ഉപഭോക്താവിന് താല്പര്യമുള്ള പുതിയ ചാനലുകൾ ഡയറക്ടറിയിലൂടെ കണ്ടെത്തുകയും ചെയ്യാം. അപ്ഡേറ്റ്സ് ടാബിൽ മാത്രമുള്ള ഈ ഫീച്ചറുകൾ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ചാറ്റിനെ യാതൊരുതരത്തിലും ബാധിക്കുകയില്ലെന്നും വാട്സാപ്പ് വ്യക്തമാക്കുന്നു. സ്വകാര്യ സന്ദേശങ്ങൾ, കോളുകൾ, സ്റ്റാറ്റസുകൾ എന്നിവ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തുടരും. മറ്റൊരാൾക്കും, വാട്സാപ്പിന് പോലും അവ കാണാനോ കേൾക്കാനോ സാധിക്കുകയില്ല — വാട്സാപ്പ് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.