15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

ഗൂഗിളില്‍ പരസ്യം; ബിജെപി ഒഴുക്കിയത് 103 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 10:48 pm

ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ ബിജെപി ചെലവാക്കിയത് 100 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഭീമൻ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ഇതോടെ ബിജെപി മാറി.
2018 മേയ് മുതല്‍ 103 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ചെലവഴിച്ചുവെന്നാണ് ഗൂഗിളിന്റെ പരസ്യ സുതാര്യതാ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സര്‍ക്കാര്‍ നേട്ടങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നതിനു വേണ്ടിയാണ് കോടികള്‍ ഒഴുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഇതേ കാലയളവില്‍ 49 കോടി ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി നല്‍കി. 25 കോടി പരസ്യത്തിനായി ചെലവഴിച്ച ഡിഎംകെയാണ് മൂന്നാം സ്ഥാനത്തുള്ളതെന്നും ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

2018 മേയ് 31നും 2024 ഏപ്രിൽ 25നും ഇടയിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിന്റെ 26 ശതമാനമാണ്. അതായത്, ഗൂഗിൾ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങൾക്കായി 2018 മുതൽ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ചേര്‍ന്ന് ചെലവഴിച്ചത് 390 കോടി രൂപയാണ്. ഇതിലേറെയും വീഡിയോ പരസ്യങ്ങളാണ്.
രാഷ്ട്രീയ പരസ്യവിഭാഗത്തിൽ മൊത്തം 2,17,992 ഉള്ളടക്കങ്ങളാണുള്ളത്. ഇതിൽ 1,61,000ലധികവും ബിജെപി പ്രസിദ്ധീകരിച്ചതാണ്. ബിജെപി പരസ്യങ്ങളിൽ ഭൂരിഭാഗവും കർണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനുമാത്രമായി ഏകദേശം 10.8 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഉത്തർപ്രദേശിനായി 10.3 കോടി, രാജസ്ഥാൻ 8.5 കോടി, ഡൽഹി 7.6 കോടി എന്നിങ്ങനെയാണ് ബിജെപിയുടെ പരസ്യച്ചെലവ്. 

ഗൂഗിളിലെ പരസ്യങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യം തമിഴ്‌നാടായിരുന്നു. 17 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ തമിഴകത്തെ ലക്ഷ്യമിട്ടെത്തി. തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബിജെപി ഈ വർഷം നൽകിയത് 39 കോടി രൂപയാണ്. ജനുവരി ഒന്നുമുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങള്‍ ബിജെപി നൽകി. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ നൽകിയ പരസ്യത്തിന് മെറ്റക്ക് നൽകിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ബിജെപിയുടെ ഓൺലൈൻ പ്രചാരണ തുക ഇരട്ടിയെങ്കിലുമാകും.
അതേസമയം രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയ പരസ്യങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയെ കടത്തിവെട്ടി. ഏപ്രിൽ 18നും ഏപ്രിൽ 24നും ആകെ രാഷ്ട്രീയ പാർട്ടികൾ 14.7 കോടി രൂപ ഗൂഗിളില്‍ ചെലവഴിച്ചപ്പോള്‍ 5.7 കോടിയുമായി കോൺഗ്രസ് ഒന്നാം സ്ഥാനത്തും 5.3 കോടിയുമായി ബിജെപി രണ്ടാം സ്ഥാനത്തുമാണ്.

Eng­lish Sum­ma­ry: Adver­tis­ing on Google; BJP poured 103 crores

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.