21 November 2024, Thursday
KSFE Galaxy Chits Banner 2

‘ഈ കോളുകള്‍ ടെലികോം വകുപ്പില്‍ നിന്നല്ല;’ തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Janayugom Webdesk
June 1, 2024 6:56 pm

തട്ടിപ്പ് ഫോണ്‍കോളുകളില്‍ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ടിആര്‍എഐ). ഫോണ്‍ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവര്‍ ഉപഭോക്താക്കളെ വിളിച്ച് ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ടിആര്‍എഐ മുന്നറിയിപ്പ് നല്‍കിയത്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുന്നതില്‍ ടെലികോം അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു. നമ്പറുകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ കോളര്‍ ഐഡിയില്‍ കാണിക്കുന്ന പേരുകള്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. മാത്രവുമല്ല, തട്ടിപ്പിന് വേണ്ടി വിളിക്കുന്നവര്‍ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും. ആയതിനാല്‍ ഇത്തരം സമ്മര്‍ദങ്ങളില്‍ വീഴാതിരിക്കുക. സോഷ്യല്‍ സുരക്ഷാ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പല തട്ടിപ്പ് കോളുകളില്‍ നിന്നും രക്ഷ നേടാം.

”ടെലികോം വകുപ്പിന്റെ പേരില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന ഭീഷണി കോളുകളെ ഒഴിവാക്കുക. ഞങ്ങള്‍ ഇത്തരം കോളുകള്‍ നടത്തുന്നില്ല. ഇത്തരത്തിലുള്ള കോളുകള്‍ ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിലെ ചക്ഷുവില്‍ റിപ്പോര്‍ട്ട് ചെയ്യുക,” ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish sum­ma­ry; Advise to be cau­tious of scam calls
you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.