17 February 2026, Tuesday

Related news

June 9, 2025
May 25, 2025
March 23, 2025
March 11, 2025
March 7, 2025
March 4, 2025
February 25, 2025

അമ്മാവൻ ലത്തീഫിനെ കൊലപ്പെടുത്താൻ കാരണം കുത്തുവാക്കെന്ന് അഫാൻ; വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 11, 2025 11:23 am

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് അമ്മാവൻ ലത്തീഫ് കുറ്റപ്പെടുത്തിയെന്നും ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നും മൊഴി. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നുവെന്നും അഫാൻ പൊലീസിന് മൊഴി നൽകി. 

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാൻ കൊലപ്പെടുത്തിയ ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നൽകി. ഇന്ന് നടക്കുന്ന തെളിവെടുപ്പിൽ ലത്തീഫിന്റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.