19 January 2026, Monday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2025 10:04 pm

സിംഗപ്പൂരിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പരിശീലകന്‍ ഖാലിദ് ജാമിൽ പ്രഖ്യാപിച്ചു. ഒക്ടോബർ 14ന് ഗോവയിലെ പ­ണ്ഡിറ്റ് ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളിലും ഇരുടീമും ഏറ്റുമുട്ടുക. സഹൽ അ­ബ്ദുൾ സമദ് ടീമില്‍ തിരി­ച്ചെ­ത്തി. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഇന്ത്യ നിലവിൽ അവസാന സ്ഥാനത്താണ്. അതേസമയം നാല് പോയിന്റുമായി സിംഗപ്പൂർ ഗ്രൂപ്പിൽ ഒന്നാമതാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം 2027ൽ സൗദി അറേബ്യയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.

ഗോള്‍കീപ്പര്‍മാര്‍: അമരീന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു
പ്രതിരോധനിര: അൻവർ അലി, ഹിമിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ
മധ്യനിര: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിങ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം
മുന്നേറ്റനിര: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സു­നിൽ ഛേത്രി, വിക്രം പർതാപ് സിങ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.