റവന്യു വകുപ്പില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഗുണഭോക്താവിന്റെ സത്യവാങ്മൂലം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് കൃത്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയുന്നത്. മറ്റുള്ള മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് സത്യവാങ്മൂലം നിര്‍ബന്ധമാക്കുന്നത്.
അപേക്ഷകന്‍/ഗുണഭോക്താവ് നല്‍കുന്ന സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുകയും മറ്റ് നിയമ നടപടികള്‍ ഉണ്ടാവുകയും ചെയ്യും. ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും സര്‍ക്കാരിന് വരുന്ന നഷ്ടങ്ങള്‍ തന്നില്‍ നിന്ന് ഈടാക്കുമെന്ന് മനസിലാക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നാണ് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.