6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025

അഫ്ഗാന്‍ ഭൂകമ്പം: മരണം 1,400 ആയി

Janayugom Webdesk
കാബൂള്‍
September 2, 2025 11:15 pm

അഫ്ഗാനിലെ കിഴക്കന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 5,000ല്‍ അധികം വീടുകള്‍ തകര്‍ന്നു. ഞായറാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തകർന്ന പർവത, വിദൂര മേഖലകളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകര്‍ക്ക് കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസ്ഥലത്ത് ഇന്നലെ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അനുഭവപ്പെട്ടു. 

മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച വീടുകൾ ഒരു നിമിഷം കൊണ്ടാണ് നിലംപൊത്തിയത്. 2021ൽ താലിബാൻ അധികാരമേറ്റതിനു ശേഷമുള്ള മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റർ കിഴക്കായിട്ടാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് വെറും എട്ട് കിലോമീറ്റർ താഴെയായിരുന്നു ഇത്. ഏകദേശം 20 മിനിറ്റിനുശേഷം അതേ പ്രവിശ്യയിൽ 4.5 തീവ്രതയിലും 10 കിലോമീറ്റർ ആഴത്തിലും രണ്ടാമത്തെ ഭൂകമ്പവുമുണ്ടായത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.