
20ഓളം പേരുടെ മരണത്തിന് കാരണമായ ആക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ. പാക് ആക്രമണം പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്ന് താലിബാൻ വ്യക്തമാക്കി. വിശുദ്ധമാസത്തിൽ മദ്രസകൾ അക്രമിച്ച പാക് നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
പാക് — അഫ്ഗാൻ അതിർത്തിയിലെ തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം. മത പാഠശാല ഉല്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. റംസാൻ മാസത്തിൽ ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.