23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 27, 2023
October 1, 2022
April 1, 2022
March 31, 2022
January 11, 2022
December 30, 2021
December 29, 2021
December 26, 2021
December 21, 2021

അരുണാചലിലേയും നാഗാലാൻഡിലേയും അഫ്സ്പ നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2024 5:50 pm

അരുണാചൽ പ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ അഫ്സ്പ നിയമം ആറ് മാസത്തേക്കുകൂടി നീട്ടി. സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ (AFSPA). ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. 

നാഗാലാൻ‌ഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്രമസമാധാന നില അവലോകനം ചെയ്തശേഷമാണ് അഫ്സ്പ നീട്ടാൻ തീരുമാനമായത്. സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അഫ്‌സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക.

അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം നല്‍കുന്നതാണ് ഈ നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.