ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് മണിപ്പൂരിലെ 13 പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധി ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളിലും 6 മാസത്തേക്ക് കൂടി അഫ്സ്പ നിയമം നീട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ”പ്രക്ഷുബ്ദം” എന്ന് പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ ചുമത്തുന്ന അഫ്സ്പ നാഗാലാൻറിലെ 8 ജില്ലകളിലേക്കും സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലേക്കും ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
ഏപ്രിൽ 1 മുതൽ ആറ് മാസത്തേക്ക് അരുണാചൽ പ്രദേശിലെ തിറാപ്പ്, ചാങ്‌ലാങ്, ലോങ്ഡിംഗ് ജില്ലകളിലേക്കും സംസ്ഥാനത്തെ നംസായ് ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിലേക്കും നിയമം വ്യാപിപ്പിച്ചു.
പലപ്പോഴും ക്രൂര നിയമമെന്ന് വിമർശിക്കപ്പെടുന്ന അഫ്സ്പ, കലാപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയ്ക്ക് ആവശ്യമെങ്കിൽ തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടി വയ്ക്കാനുമുള്ള അധികാരം നൽകുന്നു.
ഇംഫാൽ, ലാംഫാൽ, സിറ്റി, സിങ്‌ജമേയ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോംപാട്ട്, ഹീൻഗാങ്, ഇറിൽബംഗ്, തൗബൽ, ബിഷ്ണുപു, നമ്പോൾ, കാക്‌ചിംഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെയാണ് അഫ്സ്പ നിയമം ബാധിക്കാത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.