ശ്രദ്ധ വാക്കര്‍ കൊലപാതകത്തില്‍ പ്രതിയും പങ്കാളിയുമായ അഫ്താബ് പൂനാവാലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ഡല്‍ഹി കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി മനീഷ ഖുറാന കക്കറാണ് ഉത്തരവിട്ടത്. കേസില്‍ വിചാരണ ജൂണ്‍ ഒന്നിനാണ് ആരംഭിക്കുക.
ഫോറന്‍സിക് തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടെ 6,636 പേജുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് ജനുവരിയില്‍ സമര്‍പ്പിച്ചിരുന്നു. ഐപിസി സെക്ഷന്‍ 302 , 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂനാവാലക്കെതിരെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാഥമികമായി പ്രതിക്കെതിരായ കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മെയ് 18 നാണ് 26 കാരിയായ ശ്രദ്ധ വാക്കറിനെ അഫ്‌താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശരീരം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം 35 കഷണങ്ങളാക്കി 18 ദിവസംകൊണ്ട് വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അഫതാബ് നിഷോധിച്ചു. കൊലപാതകത്തില്‍ പങ്കില്ലെന്നും വ്യാജ തെളിവുകളാണ് തനിക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും അഫ്താബ് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അഫ്താബ് വ്യക്തമാക്കി. ശ്രദ്ധ വാക്കര്‍ കൊലപാതക കേസില്‍ ആദ്യം മുതല്‍ തന്നെ ശ്രദ്ധയുടെ മതാപിതാക്കള്‍ അഫ്തബിനെതിരെ രംഗത്ത് വന്നിരുന്നു. മകളുടെ മരണത്തിനു കാരണക്കാരന്‍ അഫ്താബാണെന്നും കടുത്ത ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നും പിതാവ് വികാസ് വാക്കര്‍ ആവശ്യപ്പെട്ടിരുന്നു.
English Summary; Aftab was charged with Shraddha murder
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.