18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

22 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന്റെ കൊലയാളിയെ കാര്‍ കയറ്റി കൊലപ്പെടുത്തി മകന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2024 4:36 pm

ഗുജറാത്തില്‍ പിതാവിനെ കൊന്നതിന്റെ വൈരാഗ്യത്തില്‍ 22 വര്‍ഷത്തിന്‌ശേഷം കൊലയാളിയെ കാര്‍ കയറ്റി കൊലപ്പെടുത്തി മകന്‍.

ഒക്ടോബര്‍ 1ന് നഖത് സിംഗ് ഭാട്ടി എന്നയാള്‍ കാറിടിച്ച് മരിച്ചതായി അഹമ്മദാബാദ് പൊലീസിന് വിവരം ലഭിച്ചിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് 5കാരനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

റോഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയായ ഗോപാല്‍ സിംഗ് ഭാട്ടി മനഃപൂര്‍വ്വം നഖത്തിന്റെ മുകളിലൂടെ വണ്ടി ഓടിച്ച് കയറ്റുന്നതായി കാണാം.

പ്രതിയുടെ പിതാവിനെയും നഖത് സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.