18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടി കടന്നു കളഞ്ഞു ; പരിക്കേറ്റയാൾ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 11, 2024 10:23 am

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. കലുങ്ക് നട സ്വദേശി സുരേഷെന്ന 55കാരനാണ് മരിച്ചത്. അന്ന് രാത്രി റോഡില്‍ നില്‍ക്കുന്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിടുകയായിരുന്നു. 

അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ റൂമിലാണ് സുരേഷ് താമസിക്കുന്നത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം. ഇന്നലെ ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി നാട്ടുകാര്‍ക്ക് അനുഭവപ്പെട്ടു . നാട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.