6 December 2025, Saturday

Related news

November 30, 2025
November 30, 2025
November 26, 2025
November 25, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
November 21, 2025
November 17, 2025

ഡല്‍ഹിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 11:54 am

ഡല്‍ഹിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി. ജയ്പൂരിലെ അഞ്ച് സ്‌കൂളുകള്‍ക്കാണ് ഭീഷണീ സന്ദേശം ഈമെയില്‍ വഴി ലഭിച്ചത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളുകളില്‍ നിന്നും മാറ്റി. ഇന്നലെ ഡല്‍ഹിയിലെ ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

ക‍ഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലുമാണ് ഭീഷണി സന്ദേശം എത്തിയത്. ആശുപത്രികളിലേക്കും വിമാനത്താവളത്തിലും ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിൻറെ പരിസരത്ത് സ്ഫോടക വസ്തു വച്ചുവെന്നായിരുന്നു ഭീഷണി.

തുടര്‍ന്ന് വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. പൊലീസും ബോംബ് സ്ക്വാഡും വ്യാപക തിരച്ചില്‍ നടത്തിയിട്ടും സംശയാസ്പദമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. 

Eng­lish Summary:After Del­hi, there are bomb threats in schools in Rajasthan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.