കനത്ത മഴയില്‍ ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെട്ടത് നിരവധി വാഹനങ്ങള്‍. കട്ടപ്പന മേഖലയില്‍ മൂന്നോളം വാഹനങ്ങളാണ് ഇതുവരെ അപകടത്തില്‍പെട്ടത്. ഇരട്ടയാര്‍ ഈട്ടിപ്പടിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി വീടിനു മുകളിലേയ്ക്ക് മറിഞ്ഞു. വീട്ടിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈട്ടിപ്പടി തെക്കേമഠം സെല്‍വരാജ്, ഭാര്യ ഉഷ , മകന്‍ ഷെല്‍ജിഷ് (കണ്ണന്‍25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെക്കേമഠം സെല്‍വന്‍, ഭാര്യ ഉഷ മകന്‍ ഷെല്‍ജിഷ് എന്ന കണ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സെല്‍വന്‍ കിടപ്പു രോഗിയും മകന്‍ കണ്ണന്‍ ഭിന്നശേഷിക്കാരനുമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സ്യ വ്യാപാരിയായ ഇരട്ടയാര്‍ കൊട്ടാരത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്. തോപ്രാംകുടിയില്‍ മത്സ്യം എത്തിച്ച ശേഷം ഇരട്ടയാറിലേയ്ക്ക് പോയ വാഹനമാണ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞത്. മഴയില്‍ നനഞ്ഞു കിടന്ന റോഡില്‍ വാഹനം തെന്നി നീങ്ങിയാണ് മറിഞ്ഞത്. കട്ടപ്പന ബവ്റിജസ് ഔട്ട്ലെറ്റിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കാല്‍വരിമൗണ്ട് സ്വദേശികളായ ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം മഴയില്‍ റോഡില്‍ തെന്നി നീങ്ങിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പേഴും കലയില്‍ നിന്നും ആരംഭിക്കുന്ന വലിയ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെടുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് സൈഡിലേ മണ്‍തിട്ടയിലിടിച്ച് മറിയുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കട്ടപ്പനയില്‍ നിന്നും ട്രാഫിക് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാഞ്ചിയാര്‍ കല്യാണത്തണ്ട് ഭാഗത്ത് നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: After heavy rains in Idukki, the accident continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.