
ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. നാവായിക്കുളത്താണ് സംഭവം. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു അക്രമമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.