23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

പങ്കാളിയെ കൊന്ന ശേഷം കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ, ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ

Janayugom Webdesk
മുംബൈ
June 8, 2023 11:08 am

ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈയിലെ മിറ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. 56കാരനായ മനോജ് സാഹ്നിയാണ് അറസ്റ്റിലായത്. മരം മുറിക്കു​ന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം മൃതദേഹഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.അഴുകിയനിലയിലാണ് മൃതദേഹ ഭാഗങ്ങൾ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ജയന്ത് ബാജിബാലെ പറഞ്ഞു. വിശദമായ അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം പുറത്തു വരുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

eng­lish sum­ma­ry; After killing the part­ner, it was cut into pieces and boiled in a cook­er; One per­son was arrested
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.