22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 14, 2024
October 27, 2024
September 6, 2024
September 2, 2024
August 28, 2024
July 2, 2024
June 16, 2024
June 16, 2024
May 26, 2024

മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2023 4:02 pm

സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപിയില്‍ വന്‍പൊട്ടിത്തെറി. പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശിനു പിന്നാലെ പ്രധാനപ്രതിപക്ഷവും ‚മുമ്പ് ബിജെപി ഭരണത്തിലിരുന്ന സംസ്ഥാനമായ രാജസ്ഥാനിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി വന്‍ പ്രതിഷേധമാണ്.സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത പലരും റിബലായി മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. 

രാജസ്ഥാനിലെ രാജ്സമന്തയില്‍ നിന്നും മുന്‍ മന്ത്രി കിരണ്‍മഹേശ്വരിയുടെ മകളായ ദീപ്തി മഹേശ്വരിയെ മത്സരിപ്പിക്കുന്നതാണ് പ്രവര്‍ത്തകരെ ഏറെ ചൊടിപ്പിച്ചത്. അവര്‍ പാര്‍ട്ടി ഓഫീസുകളും, ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ത്തു. അജയ് പ്രജാപത്, ദേവി ലാല്‍ ജടിഎം, ഹിമ്മത്ത് കമാവത്, മുകേഷ് ശര്‍മ്മ എന്നിവരാണ് നേതൃത്വം നല്‍കിയത്. ഇവരെ പാര്‍ട്ടി നേതൃത്വം സസ്പെന്‍റ് ചെയ്തു. അതേസമയം രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിത്തോർഗഡ്, ഉദയ്പൂർ, ജയ്പൂർ, അഗർവാൾ, കോട്ട, ബുണ്ഡി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ബിജെപി പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ സി പി ജോഷി അടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. നവംബർ 25 നാണ് രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒക്ടോബർ 9 നായിരുന്നു ബി ജെ പി 41 പേരടങ്ങുന്ന ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. മതിയായ കൂടിയാലോചനയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നാണ് പാർട്ടി പ്രസിഡന്‍റിന്‍റെ വിശദീകരണം . അതേസമയം പ്രവർത്തകരുടെ പ്രതിഷേധം പാർട്ടിക്ക് വലിയ തലവേദന തീർക്കുന്നുണ്ട്.അതിനിടെ മധ്യപ്രദേശിലും പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്.

മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള നേതാക്കൾ കൂട്ടത്തോടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സിന്ധ്യയ്ക്കൊപ്പമുളള നേതാക്കളിൽ ഒരാളായ മുന്നലാൽ ഗോയലിന്റെ അനുയായികൾ സിന്ധ്യയുടെ വസതിക്ക് മുന്നിൽ വലിയ പ്രതിഷേധം തീർത്തു. ഒടുവിൽ സിന്ധ്യ നേരിട്ട് ഉറപ്പ് നൽകിയതോടെ മാത്രമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

Eng­lish Summary:
After Mad­hya Pradesh, there is an explo­sion in the BJP over the selec­tion of can­di­dates in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.