23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

മദ്യപാനം, വാക്കേറ്റം; കിണറില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

Janayugom Webdesk
ജയ്പൂര്‍
April 19, 2023 8:41 am

മദ്യം കഴിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറില്‍ ചാടിയ ഭാര്യയെ രക്ഷിച്ച ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തി. ശങ്കര്‍ റാം എന്നയാളാണ് ഭാര്യ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് സംഭവം.

ഇരുവരും മദ്യപിച്ചിരിക്കെ മദ്യപാനത്തിന് പിന്നാലെ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ശങ്കര്‍ ഭാര്യയോട് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില് വാക്കേറ്റമാവുകയും. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ കിണറിലേക്ക് ചാടിയ ശങ്കര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറിന് പുറത്ത് എത്തിച്ച ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് ഇയാള്‍ കാവലിരിക്കുകയും ചെയ്തു. സംഭവത്തേക്കുറിച്ച് പുലര്‍ച്ചെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് രാവിലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് വിശദമാക്കി.

Eng­lish Summary:After sav­ing the young woman who jumped into the well, her hus­band killed her
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.