നീറ്റ് പരീക്ഷക്കുശേഷം വീട്ടുകാര്‍ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചശേഷം നാടുവിട്ട 19 കാരനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. 23 ദിവസം ഇന്ത്യയൊട്ടാകെ സഞ്ചരിച്ച രാജേന്ദ്രപ്രസാദ് മീണയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിതാവാണ് കണ്ടെത്തിയത്. പലപ്പോഴും ട്രെയിനുകളില്‍ ടിക്കറ്റ് എടുക്കാതെയായിരുന്നു വിദ്യാര്‍ത്ഥിയായ മീണ യാത്ര ചെയ്തത്. മേയ് അഞ്ചിന് നീറ്റ് പരീക്ഷ എഴുതിയതിന് അടുത്തദിവസം നാടുവിടുകയായിരുന്നു.
മകനെ കണാനില്ലെന്ന് വ്യക്തമാക്കി വീട്ടുകാര്‍ കോട്ട പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും വേണ്ടവിധത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് കുടുംബം നാലു ടീമുകളായി പിരിഞ്ഞ് വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയനൊടുവില്‍ ഗോവയില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
തനിക്ക് കൂടുതൽ പഠിക്കാൻ താൽപ്പര്യമില്ലാത്തതിനാല്‍ അഞ്ച് വർഷത്തേക്ക് വീട് വിടുകയാണ് തന്റെ കൈവശം ചെലവിനായി 8,000 രൂപയുണ്ടെന്നും വർഷത്തിലൊരിക്കൽ മാതാപിതാക്കളെ വിളിക്കാമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഫോൺ വിറ്റ് പണം കണ്ടെത്തിയാണ് മീണ കോട്ട വിട്ട് പൂനെയിലേക്ക് ട്രെയിന്‍ കയറിയത് .തുടര്‍ന്ന് 1,500 രൂപയ്ക്ക് ഒരു സെക്കന്റ്ഹാൻഡ് മൊബൈൽ സ്വന്തമാക്കി ആധാർ ഉപയോഗിച്ച് സിം വാങ്ങിയ ശേഷം അമൃത്സറിൽ പോയി സുവർണ്ണ ക്ഷേത്രം കണ്ടു.അതുകഴിഞ്ഞ് ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം, താജ്മഹൽ , ഒഡീഷയിലെ ജഗന്നാഥ് പുരി , തമിഴ്‌നാട്ടിലെ രാമേശ്വരം, കേരളത്തിലെത്തി കന്യാകുമാരി, തിരുവനന്തപുരം എന്നിവങ്ങളില്‍ യാത്ര ചെയ്ത ശേഷം ഗോവയിലേക്ക് പോയി. ഇവിടത്തെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാനൊരുങ്ങുമ്പോഴായിരുന്നു മീണയെ പിതാവ് ജഗദീഷ് പ്രസാദ് കണ്ടെത്തിയത്.
English Summary:After sending a WhatsApp message to his family, the NEET student who left the country was found
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.