കായംകുളത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രശ്മിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം സി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് അറിയിച്ചു.
English Summary;After stabbing his wife to death in Kayamkulam, the husband committed suicide by jumping in front of the train
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.