
ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കോൺഗ്രസിന്റെ ഉന്നത സമിതിയായ പ്രവർത്തക സമിതിയിൽ നിന്ന് മാറിനിന്ന ശേഷം വേണം ശശി തരൂര്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം നടത്തേണ്ടതെന്ന് ഹസൻ പറഞ്ഞു. ബിജെപി നേതാവ് എൽ കെ അഡ്വാനിയെ പുകഴ്ത്തുമ്പോഴും നെഹ്രുവിനേയും ഇന്ദിരാഗാന്ധിയേയും ഇകഴ്ത്തുമ്പോഴും ശശി തരൂർ തലമറന്ന് എണ്ണ തേയ്ക്കുകയാണ്.
സാഹിത്യകാരനും ബുദ്ധിജീവിയും ആയതുകൊണ്ട് ശശി തരൂരിന് സ്വാതന്ത്ര്യമുണ്ടെന്ന് ധരിക്കരുത്. രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിനെ ഇകഴ്ത്താനും തമസ്ക്കരിക്കാനും സർക്കാരും ബിജെപിയും ആസൂത്രിത ശ്രമം നടത്തുമ്പോൾ നെഹ്രു കുടുംബത്തിലെ ഇന്ദിരാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുടെ നേതൃത്വത്തെ കുടുംബാധിപത്യമായും ജന്മാവകാശമായും ശശി തരൂർ വിമർശിച്ച് ലേഖനമെഴുതിയത് തെറ്റാണ്.
നെഹ്രു കുടുംബത്തിലെ അംഗങ്ങളുടെ ഔദാര്യം കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിലെത്തിയ ശശി തരൂരിന് കുടുംബാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അർഹതയില്ല. ജനങ്ങൾക്ക് വേണ്ടിയോ, രാജ്യത്തിന് വേണ്ടിയോ ഒരു തുള്ളി വിയർപ്പുപോലും ചൊരിയാത്ത ഭാഗ്യാന്വേഷികൾക്ക് മാത്രമാണ് ഒരു പക്ഷെ ഇങ്ങനെ വിമർശിക്കാൻ കഴിയുകയെന്നും എം എം ഹസന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.