26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 28, 2025
February 26, 2025
February 25, 2025
February 24, 2025
February 23, 2025
February 23, 2025
February 23, 2025
February 17, 2025
November 5, 2024

തരൂരിനു പിന്നാലെ മുല്ലപ്പള്ളിയും: സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി

നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാ‍ന്‍ഡ്
Janayugom Webdesk
തിരുവനന്തപുരം
February 25, 2025 10:00 am

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂരിനെ പിന്നാലെ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, സംസ്ഥാന കോണ്‍ഗ്രസിനെ തിരെ രംഗത്തു വരികയും മൂന്നാമതും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാത്തില്‍ വരുമെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ പ്രസ്ഥാവിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് അണികളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ രംഗത്തു വരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.

പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കോണ്‍ഗ്രസ് കടന്നു പോകുന്നത്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത് . വെള്ളിയാഴ്ച കൂടിക്കാഴ്ചക്കായി ഡല്‍ഹിയിലെത്തണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത് . പാര്‍ട്ടി പുനസംഘടയാണ് അജണ്ടയെന്നു പറയുന്നുണ്ടെങ്കിലും തരൂരിന്റെ ലേഖനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. സംസ്ഥാത്ത് നിക്ഷേപകര്‍ ഉള്‍പ്പെടെ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതിലൊക്കെ വിറളി പൂണ്ട കോണ്‍ഗ്രസും, പ്രതപിക്ഷ നേതാവും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്.

സര്‍ക്കാരിനെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്ന സതീശനെ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും വിശ്വാസമില്ലത്ത സ്ഥതിയാണ്. സംസ്ഥാനത്ത് സ്വന്തമായി ഗ്രൂപ്പുണ്ടാക്കി പാര്‍ട്ടിയെ കൈപിടിയിലൊതുക്കാനാണ് സതീശന്റെ ശ്രമം .സതീശനും, കെപിസിസി പ്രസിഡന്റ് സുധാകരനും തമ്മില്‍ കീരിയും, പാമ്പുപോലെയാണാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ പോലും പറയുന്നത്. തരൂര്‍ ഉന്നയിച്ച വിഷയങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധിയും തുടരുകയാണ്. 

തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. തരൂരിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും ജാഗ്രതയോടെ കാത്തിരിക്കാനാണ് ഹോക്കമാന്‍ഡ് നിര്‍ദ്ദേശം . ഇക്കാര്യത്തില്‍ മലയാളി കൂടിയായ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.തരൂര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കേരളത്തിലെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ കുടുങ്ങി. വിവാദങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍, പലരുടെയും സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ പരന്നു. തരൂരിന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്നും നേതാക്കള്‍ക്ക് നിശ്ചയമില്ല. തുടര്‍ന്നാണ് തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്

After Tha­roor, Mul­la­pal­ly: cri­sis in the state Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.