28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024
October 12, 2024
September 30, 2024

ആംബുലന്‍സ് കത്തിയതിനെ തുടര്‍ന്ന് അകത്ത് കുടുങ്ങിയ രോഗി വെന്തുമരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 14, 2024 12:36 pm

കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം.നാദാപുരം കക്കം വെള്ളി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) ആണ് മരിച്ചത്. സുലോചന പക്ഷാഘാതത്തിനു ചികിത്സയിൽ ആയിരുന്നു.ഇന്നു പുലച്ചെ 3.50 ന് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, നഴ്സ് ജാഫർ എന്നിവരും ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ ആംബുലൻസിൽനിന്നു റോഡിലേക്ക് തെറിച്ചുവീണു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രന്റെ നില ഗുരുതരമാണ്.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സുലോചനയെ, ഇന്നു പുലർച്ചെ സ്ഥിതി ഗുരുതരമായതിനാൽ ആസ്റ്റർ മിംസിലേക്കു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Eng­lish Summary:
After the ambu­lance caught fire, the patient trapped inside was burned to death

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.