അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ഗ്യാസ് വില പതിവുപോലെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. എണ്ണ വിപണന കമ്പനികൾ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 21 രൂപ വർദ്ധിപ്പിച്ചു. വർധന ഇന്ന് മുതൽ മുതൽ നിലവിൽ വരും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുമാത്രം നവംബർ 16ന് ഗ്യാസ് വില 57 രൂപ കുറച്ചിരുന്നു.
ഗാര്‍ഹിക പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14.2 കിലോയുടെ എല്‍ പി ജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക എല്‍ പി ജിയുടെ വില സിലിണ്ടറിന് 903 എന്ന നിരക്കില്‍ തുടരും. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1796.50 രൂപ, കൊൽക്കത്തയിൽ 1908 രൂപ, മുംബൈയിൽ 1749 രൂപ, ചെന്നൈയിൽ 1968.50 എന്നിങ്ങനെയാണ് പുതുക്കിയ വില. മുമ്പ്, ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 1775.50, കൊൽക്കത്തയിൽ 1885.50, മുംബൈയിൽ 1728, ചെന്നൈയിൽ 1942 എന്നിങ്ങനെയായിരുന്നു വില. അതേസമയം, ജെറ്റ് ഇന്ധനം അല്ലെങ്കില്‍ എടിഎഫ് വില 4.6 ശതമാനം കുറച്ചു. ഒരു മാസത്തിനിടയിലെ രണ്ടാമത്തെ ഇടിവാണ് ഇത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഏവിയേഷൻ ടര്‍ബൈൻ ഫ്യൂവല്‍ (എ ടി എഫ്) വില കിലോലിറ്ററിന് 1,11,344.92 രൂപയില്‍ നിന്ന് 1,06,155.67 രൂപയായി കുറഞ്ഞു.
സബ്സിഡികള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
English Summary: After the election, gas prices increased; The revised rates are effective from today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.