5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 6, 2024
August 3, 2024
July 20, 2024
July 5, 2024
July 3, 2024
June 29, 2024
June 29, 2024
June 27, 2024
June 24, 2024

നീറ്റ് പരീക്ഷയ്ക്കു പിന്നാലെ നെറ്റ് പരീക്ഷയും റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2024 11:09 am

നീറ്റ് പരീക്ഷകക്രമക്കേടിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രണ്ടു ഘട്ടങ്ങളിലായി ഈ മാസം 18ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി ആഭ്യന്തരമന്ത്രാലയം സുരക്ഷാ വിഭാഗം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11, 21,225 ഉദ്യോഗാര്‍ത്ഥികള്‍ ആണ് നെറ്റ് പരീക്ഷ എഴുതിയത്. 

ഇത്തവണ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട് ഒഎംആര്‍ ഷീറ്റ് വഴിയായിരുന്നു പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് തസ്തികയിലേക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനുമാണ് യുജിസി- നെറ്റ് പരീക്ഷ നടത്തുന്നത്. പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയും ഇത്തവണ നെറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു.

നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതി വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.അതേസമയം ബിഹാറിലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ സുപ്രീം കോടതി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരീക്ഷ നടത്തിപ്പില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിക്കുകയും ചെയ്തു.

Eng­lish Summary:
After the NEET exam, the NET exam was also cancelled

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.