സമയം കഴിഞ്ഞും ബിവറേജിൽ നിന്നും മദ്യം വാങ്ങി പൊലീസുകാർ. മലപ്പുറത്താണ് സംഭവം. പൊലീസുദ്യോഗസ്ഥർ മദ്യംവാങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ ഫോമിൽ പകർത്തിയതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് പൊലീസ് നാട്ടുകാരെ മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം.
ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് സംഘം നാട്ടുകാരെ മർദ്ദിച്ചത്. മദ്യവിൽപനയ്ക്കായുള്ള സമയം കഴിഞ്ഞ് രണ്ട് പേർ ബിവറേജിന്റെ ഗേറ്റിന് പുറത്തുനിന്ന് ജീവനക്കാരോട് സംസാരിക്കുന്നതും പണം കൈമാറുന്നതും കണ്ട സുനീഷ് ഇത് ഫോണിൽ പകർത്തുകയായിരുന്നു. ഇത് കണ്ടതോടെ പൊലീസുദ്യോഗസ്ഥർ സുനീഷിനരികിലെത്തുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.