22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ശബരിമല വിഷയത്തില്‍ സംഘ്പരിവാറിന് പിന്നാലെ കോണ്‍ഗ്രസും വ്യാജപ്രചരണം അഴിച്ചുവിടുന്നു

Janayugom Webdesk
തിരുവനന്തപുരം
December 14, 2023 1:16 pm

ശബരിമല വിഷയത്തില്‍ സംഘ്പരിവാറിന് പിന്നാലെ വ്യാജപ്രചരണവുമായി കോണ്‍ഗ്രസും. പാലക്കാട് ഡിസിസി ഔദ്യോഗികമായി പുറത്തിറങ്ങിയ പോസ്റ്ററിലാണ്വ്യാജപ്രചരണം നടത്തുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെയാണ് ഇവരുടെ പ്രചരണം. 

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ ഭജനഎന്ന പരിപാടിയുടെ പോസ്റ്ററിലാണ് വ്യാജ പ്രചരണം. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന തമിഴ്നാട് സ്വദേശിയായ ബാലന്റെ ചിത്രം ഉപയോഗിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.തിരക്കിനിടെ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രമാണ് തെറ്റായ രീതിയിൽ പാലക്കാട് ഡിസിസിയുടെ പേരിൽ പുറത്തിറക്കിയ പോസ്റ്ററിൽ ഉപയോഗിച്ചത്.

മാധ്യമ പ്രവർത്തകർക്ക് വേണ്ടിയുള്ള ഡിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പോസ്റ്റർ നവമാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവം വിവാദമായതോടെയാണ് പരിപാടിയുടെ പേര് തന്നെ മാറ്റാൻ ഡിസിസി നിർബന്ധിതമായത്. ഭജന എന്നെഴുതിയ ഫ്ലക്സ് ആദ്യം അഴിച്ചു മാറ്റി. പിന്നീട് ധർണ്ണ എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്.

Eng­lish Summary: 

After the Sangh Pari­var, the Con­gress is also spread­ing false pro­pa­gan­da on the Sabari­mala issue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.