14 November 2024, Thursday
KSFE Galaxy Chits Banner 2

തക്കാളിക്ക് പിന്നാലെ ഉള്ളിയും; വില 70 രൂപ വരെയാകാം

Janayugom Webdesk
മുംബൈ
August 5, 2023 8:10 pm

ഈ മാസം അവസാനത്തോടെ രാജ്യത്ത് വലിയഉള്ളിയുടെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജൻസ് ആന്റ് അനലറ്റിക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത മാസം ഉള്ളി വില കിലോയ്ക്ക് 60 മുതല്‍ 70 രൂപയാകുമെന്നാണ് സൂചന. എന്നാല്‍ 2020ലെ വര്‍ധനവ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ സംസ്ഥാനത്ത് 25–30 രൂപയാണ് ചില്ലറ വില.

ആവശ്യകതയിലെയും സംഭരണത്തിലെയും അസ്ഥിരത ഓഗസ്റ്റ് അവസാനത്തോടെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സെപ്റ്റംബര്‍ അവസാനത്തോടെ വിലവര്‍ധന ചില്ലറവില്പയില്‍ പ്രതിഫലിക്കും. റാബി ഉള്ളിയുടെ സംഭരണ കാലാവധി ഒന്ന് മുതല്‍ രണ്ട് മാസമായതും ഫെബ്രുവരി-മാര്‍ച്ച് മാസത്തെ അധിക വില്പനയും കണക്കാക്കുമ്പോള്‍ ഈ മാസം അവസാനത്തോടെ തന്നെ റാബി സംഭരണം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബറോടെ ഖാരിഫ് വിള എത്തുമെന്നും അതോടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വില സ്ഥിരത കൈവരിച്ചേക്കും. ഭക്ഷ്യധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, പച്ചക്കറി എന്നിവയുടെ വിലവര്‍ധനവിനിടയില്‍ ഉള്ളി വിലയിലെ കുറവ് ജനത്തിന് ആശ്വാസമായിരുന്നു. എന്നാല്‍ ഇത് ഉള്ളി കര്‍ഷകര്‍ക്കരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റാബി ഉല്പാദനത്തില്‍ എട്ട് ശതമാനം കുറവാണ് ഉണ്ടാകാൻ സാധ്യത. ഖാരിഫ് ഉല്പാദനത്തില്‍ അ‍ഞ്ച് ശതമാനം കുറവും കണക്കാക്കുന്നു. എന്നാല്‍ 2.9 കോടി ടണ്‍ വാര്‍ഷിക ഉല്പാദനമാണ് ഉണ്ടാകുകയെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെക്കാള്‍ (2018–22)ഏഴ് ശതമാനം വര്‍ധനയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: After Toma­to, Onion Prices Like­ly To Rise
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.