
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. എരുമക്കൊല്ലിയില്‍ പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നു. അറുമുഖന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെമ്പ്രമലയോട് ചേര്‍ന്ന ഈ പ്രദേശത്ത് പതിവായി കാട്ടാനയുടെ സാന്നിധ്യമുള്ള സ്ഥലമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.Again wildebeest attack in Wayanad; One person was killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.