കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപോയഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ തള്ളിയ ജൂൺ 30ലെ സിംഗിൾ ജഡ്ജ് ഉത്തരവിനെതിരെ എക്‌സ് കോർപ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി നരേന്ദർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കും. ഇന്നത്തെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട് കഴിഞ്ഞെന്നും എക്സൈസ് നിയമങ്ങളിലേതുപോലെ പ്രായപരിധി ഇതിലും നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Age limit for children to use social media: HC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.