2025ലെ കേരള സംസ്ഥാന വയോജനകമ്മിഷൻ ബില്ലും 2024ലെ കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ലും നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമയി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വയോജന കമ്മിഷന്‍ രൂപീകരിക്കുന്നതിനും ബില്ല് ലക്ഷ്യമിടുന്നു.
കമ്മിഷനില്‍ ചെയര്‍പേഴ്സണും മൂന്നില്‍ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് ശുപാര്‍ശ. എല്ലാവരും 60 വയസ് പൂര്‍ത്തീകരിച്ചവരായിരിക്കണം. മന്ത്രി ഡോ. ആര്‍ ബിന്ദു ബില്ലവതരിപ്പിച്ചു. മന്ത്രി പി രാജീവ് അവതരിപ്പിച്ച 2024ലെ കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്‍ 1993ലെ കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ആക്ടിന്റെ ഭേദഗതിക്കു വേണ്ടിയുള്ളതാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളും സഭ ഇന്നലെ പാസാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.