22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ആഗ്രയിൽ പശുവിനെ അറുത്തത് മുസ്ലീം യുവാക്കളെ കുടുക്കാൻ; ഹിന്ദുമഹാസഭ ദേശീയ വക്താവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2023 10:59 am

ആഗ്രയിൽ മുസ്ലീം യുവാക്കളെ കുടുക്കാൻ പശുവിനെ അറുത്ത സംഭവത്തില്‍ ഹിന്ദുമഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ടിനെയും കൂട്ടാളികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‍വാര, ബ്രജേഷ് ഭഡോരിയ, സൗരഭ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 30നാണ് പശുവിനെ അറുത്തത്. മുസ്‍ലിം യുവാക്കളെ കേസിൽ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് ​യുപി പൊലീസ് കണ്ടെത്തിയിരുന്നു.

ശത്രുതയുള്ള നാല് പേരെ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് ചാട്ട എസിപി രാകേഷ് കുമാർ സിങ് പറഞ്ഞു.

ആഗ്രയിലെ ഗൗതം ബുദ്ധനഗറിൽ പശുവിനെ അറുത്തുവെന്ന് കാണിച്ച് ഹിന്ദുമഹാസഭയാണ് ആദ്യം പരാതി നൽകിയത്. ജിതേന്ദ്ര കുശ്‍വാരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് മുസ്‍ലിം യുവാക്കളെ പ്രതിയാക്കി ​പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരല്ല പ്രതികളെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുമഹാസഭ നേതാവിനേയും പരാതിക്കാരനടക്കമുള്ള കൂട്ടാളികളേയും പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: Agra cow slaugh­ter case: Four Hin­du Mahasab­ha mem­bers arrest­ed for false­ly impli­cat­ing Muslims
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.