22 January 2026, Thursday

Related news

January 14, 2026
January 8, 2026
January 1, 2026
December 29, 2025
December 23, 2025
November 17, 2025
November 15, 2025
November 9, 2025
November 5, 2025
November 5, 2025

കാർഷിക മേളകൾ പാരമ്പര്യത്തെ
ഓർമ്മപ്പെടുത്തുന്നു; മന്ത്രി കെ രാജൻ

Janayugom Webdesk
മൂവാറ്റുപുഴ
May 4, 2025 10:13 am

കാർഷീക മേഖലയിൽ നിന്നും പുതുതലമുറ പിൻമാറുമ്പോൾ കാർഷിക വൃത്തിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂവാറ്റുപുഴ കാർഷികോത്സവം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷീക മേളകൾ കേരളത്തിന്റെ പാരമ്പര്യ കൃഷിരീതികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് കൃഷി. കർഷകരുടെ മുന്നിലുള്ളത് പരിമിതമായ സാധ്യതകളാണ്. കാർഷികോല്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കാൻ കഴിയും എന്നുള്ള ബോധ്യം കർഷകരിൽ ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡോ. മാത്യു കുഴൽനാടൻ എം എൽഎ അധ്യക്ഷത വഹിച്ചു. കൃഷിയുടെ സാധ്യതകൾ പുതുതലമുറയെ ബോധ്യപ്പെടുത്തുക എന്നതാണ് കാർഷികോത്സവത്തിന്റെ പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ അഗ്രി എൻട്രപ്രണർഷിപ്പ് തുടങ്ങുന്നത് വഴി പുതുതലമുറയ്ക്ക് കൃഷിയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കാൻ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൃഷിവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഡിറ്റിപിസിയുടേയും കുടുംബശ്രീയുടേയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയുടേയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് മൂവാറ്റുപുഴ ഇഇസി മാർക്കറ്റിൽ കാർഷിക വ്യാപാര വിപണനമേള മൂവാറ്റുപുഴ കാർഷികോത്സവ് — 2025 ഒരുക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന മേളയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്.
മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, സർക്കാർ- അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെന്റ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. ഇവയ്ക്ക് പുറമേ കാർഷിക മത്സരങ്ങൾ കാർഷിക സെമിനാറുകൾ ലോക റെക്കോർഡ് ശ്രമങ്ങൾ 9 ദിനം കർഷക അവാർഡുകൾ കാർഷിക വാരാഘോഷം എന്നിവയും നടക്കും.

ഉദ്ഘാടന സമ്മേളനത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, മുൻ എംഎൽഎ ബാബു പോൾ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള ബാങ്ക് ജനറൽ മാനേജർ ജോളി ജോൺ, പ്രിൻസിപ്പൽ ക്യഷി ഓഫീസർ ഷേർലി സക്കറിയ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ- ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.