കൃഷി സമൃദ്ധി പദ്ധതി ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് പച്ചക്കറിഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയാണ്. നെൽവയലുകൾ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
വി ശശി എംഎൽഎ അധ്യക്ഷനായി. കൃഷിഭവനും ചിറയിൻകീഴ് സഹകരണ ബാങ്കും സംയുക്തമായി കൃഷിക്കൂട്ടങ്ങൾക്കായി ആരംഭിച്ച കൃഷിനാണയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗവും ബാങ്ക് പ്രസിഡന്റ് ആർ ഷാജിയും ചേർന്ന് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. സംസ്ഥാന കർഷക അവാർഡ് ജേതാവ് അനിൽ ദേവിനെ ആദരിച്ചു. കതിർ ആപ് മുഖേന തയ്യാറാക്കിയ ഐഡി കാർഡ് മന്ത്രി വിതരണം ചെയ്തു.
പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എസ് അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് പി സി ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് എം അബ്‌ദുൾ വാഹീദ്, ആർ സരിത, പി മണികണ്ഠൻ, ജില്ലാ കൃഷി ഓഫീസർ എസ് അനിൽകുമാർ, സി എൽ മിനി, ബി മിനിദാസ്, കൃഷി ഓഫീസർ എസ് ജയകുമാർ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 107 പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.