20 January 2026, Tuesday

കര്‍ഷകത്തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2023 9:43 pm

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, ഗ്രാമീണ ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബികെഎംയു വിന്റെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ബികെഎംയു പ്രസിഡന്റ് പെരിയസ്വാമി അധ്യക്ഷനായി. ജനറൽസെക്രട്ടറി ഗുൽസാർ സിങ് ഗോറിയ സ്വാഗതം പറഞ്ഞു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നാഗേന്ദ്രനാഥ് ഓജ, എഐവൈഎഫ് ജനറല്‍ സെക്രട്ടറി തിരുമലൈ രാമന്‍, എഐടിയുസി ദേശീയ സെക്രട്ടറി സുകുമാർ ഡാംലെ, കിസാൻസഭ ദേശീയ പ്രസിഡന്റ് ആർ വെങ്കയ്യ, കെ ഇ ഇസ്മയിൽ, പി കെ കൃഷ്ണൻ, എ കെ ചന്ദ്രൻ, ജാനകി പാസ്വാൻ, എസ് നിർമ്മൽ എന്നിവർ പ്രസംഗിച്ചു.

പ്രതിവര്‍ഷം 200 ദിനം തൊഴില്‍ നല്കുക, അല്ലാത്തപക്ഷം തൊഴിലില്ലായ്മാ വേതനമായി പ്രതിദിനം 600രൂപ അനുവദിക്കുക, നിയമപ്രകാരം ആവശ്യത്തിനനുസരിച്ച് തൊഴില്‍ ലഭ്യമാക്കുക, മൊബൈല്‍ അടിസ്ഥാനമാക്കി ഫോട്ടോ ഉള്‍പ്പെടെ നല്കിയുള്ള ഹാജര്‍-ആധാര്‍ അധിഷ്ഠിത വേതന വിതരണ സംവിധാനങ്ങള്‍ പിന്‍വലിക്കുക, ബജറ്റ് വിഹിതം രണ്ടു ലക്ഷം കോടിയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ആവശ്യങ്ങളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നല്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് കെ രാജു, മനോജ് ബി ഇടമന, ആർ അനിൽകുമാർ, കുമ്പളം രാജപ്പൻ, എം മുസ്തഫ, ടി സിദ്ധാർത്ഥൻ, കെ വി ബാബു എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Eng­lish Summary;Agricultural work­ers marched to Parliament

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.